Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി നാളെ...

പ്രധാനമന്ത്രി നാളെ സംസ്ഥാനത്തെത്തും: ശ്രീവല്ലഭന്റെ മണ്ണിൽ പൊതുപരിപാടി: അനന്തപുരിയിൽ റോഡ് ഷോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി  നരേന്ദ്രമോദി നാളെ (4 ) കേരളത്തിലെത്തും. തിരുവല്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയിലും പങ്കെടുക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജ് ഗ്രൗണ്ടിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗ്ഗം തിരുവല്ലയിലെത്തും.

തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തിൽ അര ലക്ഷം പേരുടെ പരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. തിരുവല്ല, ആറന്മുള, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര, റാന്നി, കോന്നി, അമ്പലപ്പുഴ, അടൂർ, ചങ്ങനാശ്ശേരി, കായംകുളം മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കും.

തുടർന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ജില്ലയിലെ അരലക്ഷത്തോളം പ്രവർത്തകരെത്തുന്ന റോഡ് ഷോയിൽ പങ്കെടുക്കും. നഗരമധ്യത്തിലെ കിള്ളിപ്പാലം ജങ്ഷൻ മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ.

ബി ജെ പി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ, സ്ഥാനാർത്ഥികളായ ആർ.ശ്രീലേഖ, വി. വി.മുരളിധരൻ, കരമന ജയൻ എന്നിവരും റോഡ് ഷോയുടെ ഭാഗമാകും. തിരുവനന്തപുരം ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.  തുടർന്ന് രാത്രി 7 മണിയോടെ പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ കാണാതായ സ്ത്രീയെ  പോലീസ് കണ്ടെത്തി

ആറന്മുള : കഴിഞ്ഞമാസം 18 ന് വീട്ടിൽ നിന്നും കാണാതായ 55 കാരിയെ ആറന്മുള പോലീസ് തണ്ണിത്തോട്ടിൽ നിന്നും കണ്ടെത്തി. ഇലന്തൂർ പൂക്കോട് മേട്ടയിൽ വീട്ടിൽ അയ്യപ്പന്റെ ഭാര്യ പുഷ്പയെയാണ് പ്രത്യേക അന്വേഷണസംഘം...

ബോളിവുഡ് നടി ഷെഫാലി ജരിവാല അന്തരിച്ചു

മുംബൈ : ബോളിവുഡ് നടി ഷെഫാലി ജരിവാല (42) അന്തരിച്ചു .പുലർച്ചെ ഒരു മണിയോടെയാണ് നടിയെ വസതിയിൽ ബോധമില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവ് പരാഗ് ത്യാഗിയും മറ്റും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...
- Advertisment -

Most Popular

- Advertisement -