ന്യൂഡൽഹി : ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎൻ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട് .വെള്ളിയാഴ്ച പുറത്തിറക്കിയ സമ്മേളനത്തിൽ പ്രസംഗിക്കുന്നവരുടെ പട്ടികയിൽ മോദിയുടെ പേരില്ല. പ്രഭാഷകരുടെ പുതുക്കിയ താൽക്കാലിക പട്ടിക പ്രകാരം ഇന്ത്യയെ പ്രതിനിധീകരിച്ച് സെപ്റ്റംബർ 27 ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് സംസാരിക്കുക.ഇന്ത്യയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന താരിഫ് സംഘര്‍ഷത്തിനിടയിലാണ് ഇത്തരത്തിലൊരു തീരുമാനം.
സെപ്റ്റംബർ 9 ന് ആരംഭിക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ 80-ാം സമ്മേളനത്തിലെ ഉന്നതതല പൊതുചര്‍ച്ച സെപ്റ്റംബര്‍ 23 മുതല്‍ 29 വരെയാണ് നടക്കുക.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സെപ്റ്റംബർ 23 ന് ലോക നേതാക്കളെ അഭിസംബോധന ചെയ്യും. യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി യുഎസ് സന്ദർശിച്ചേക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു .






