Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsKottayamസംസ്ഥാനത്തെ സ്വകാര്യ...

സംസ്ഥാനത്തെ സ്വകാര്യ ആയുർവേദ ആശുപത്രികൾ അന്താരാഷ്ട്ര ഗുണ നിലവാരത്തിലേയ്ക്ക്

കോട്ടയം:  ദേശീയ ഗുണമേന്മാ കൗൺസിലും (ക്യുസി ഐ), ദേശീയ ആരോഗ്യ ഗുണമേന്മാ സമിതിയും (എൻ എ ബി എച്ച് ) സംയുക്തമായി കേരളത്തിൽ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻ്റ്സ് അസ്സോസിയേഷനുമായി (എ എച്ച് എം എ ) സഹകരിച്ച്,  സ്വകാര്യ ആയുർവേദ സ്ഥാപനങ്ങളുടെ പ്രതിനിധികൾക്കായി നടത്തുന്ന “ഗുണവത്താ യാത്ര ” പരിശീലന പരിപാടിയുടെ ഉദ്ഘാടനം  എ എച്ച് എം എ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ ബി ജി ഗോകുലൻ നിർവ്വഹിച്ചു.

കോട്ടയം ക്ലബിൽ നടന്ന പരിപാടിയിൽ ക്യു സി ഐ ദക്ഷിണേന്ത്യാ ചുമതല വഹിക്കുന്ന വേണുഗോപാൽ, എൻ എ ബി എച്ച് കേരള സംയോജകൻ ഡോ. റെജികുമാർ, എ എച്ച് എം എ കോട്ടയം ജില്ലാദ്ധ്യക്ഷൻ ഡോ. ജോജി സെബാസ്റ്റ്യൻ, സെക്രട്ടറി ഡോ. ബിനു സി നായർ, എഎച്ച് എം എ പത്തനംതിട്ട ജില്ലാദ്ധ്യക്ഷൻ ഡോ. പി സജീഷ് കുമാർ, ഡോ സതീഷ് ബാബു, ഡോ. കിരൺ ബാബു എന്നിവർ പ്രസംഗിച്ചു.

കോട്ടയം ഇടുക്കി പത്തനംതിട്ട ആലപ്പുഴ എറണാകുളം ജില്ലകളിൽ നിന്നും വിവിധ ആയുർവേദ ആശുപത്രികളിൽ നിന്ന് 50 ലധികം പ്രതിനിധികളും പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റസീനയുടെ ആത്മഹത്യ : വിദേശത്തേക്കു കടന്ന രണ്ടു പ്രതികൾക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു

കണ്ണൂർ : കായലോട് പരസ്യ വിചാരണ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് എസ്ഡിപിഐ പ്രവർത്തകർ വിദേശത്തേക്ക് കടന്നു. സുനീര്‍, സക്കറിയ എന്നിവർ വിദേശത്തേക്കു കടന്നതായാണ് പൊലീസിനു വിവരം ലഭിച്ചത്....

കോന്നി മെഡിക്കല്‍ കോളേജ് : ഫോറന്‍സിക് ബ്ലോക്ക് ഉദ്ഘാടനം നാളെ

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -