Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsബാലപീഡന കേസുകളിൽ...

ബാലപീഡന കേസുകളിൽ ഉടൻ ശിക്ഷ നടപ്പിലാക്കണം : ജവഹർ ബാല മഞ്ച്

പത്തനംതിട്ട : കുട്ടികളോടുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ബാലപീഡന കേസുകളിൽ ഉടൻ ശിക്ഷ നടപ്പിലാക്കണമെന്ന് ജാവഹർ ബാല മഞ്ച് സംസ്ഥാന സീനിയർ കോർഡിനേറ്റർ അഡ്വ.പി ആർ ജോയി ആവശ്യപ്പെട്ടു. ജാവഹർ ബാല മഞ്ച് ജില്ലാ കോർഡിനേറ്റർമാരുടെയും ബ്ലോക്ക്‌ ചെയർന്മാരുടെയും യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ ജി റെജി അദ്ധ്യക്ഷത വഹിച്ചു.

വീടുകളിലും വിദ്യാലയങ്ങളിലു, പൊതു ഇടങ്ങളിലും മറ്റും നടക്കുന്ന ബാല പീഡനങ്ങൾ തടയാൻ അടിയന്തിര നിയമ നടപടികൾ വേണം എന്ന് യോഗം ആവശ്യപ്പെട്ടു. ബാൽ മഞ്ച് കുട്ടികളുടെ സംസ്ഥാന എക്‌സിക്കൂട്ടിവ് കമ്മറ്റി മെമ്പർ അഞ്ചു എസ് തുണ്ടിയിൽ മുഖ്യ പ്രഭാഷണം നടത്തി.

ബാൽ മഞ്ച് ജില്ലാ കോർഡിനേറ്റർമാരായ ജോസ് പനച്ചക്കൽ,മുഹമ്മദ്‌ സാദിക്, ചേതൻ കൈമൾ മഠത്തിൽ, ഫാത്തിമ്മ എസ്, അബ്ദുൾ കലാം ആസാദ്‌, ബ്ലോക്ക്‌ ചെയർമാന്മാരായ കെ പി ആനന്ദൻ, സിസി ഏലമ്മ വർഗീസ്, തോമസ് കെ എബ്രഹാം, സുബ്ഹാൻ അബ്ദുൾ മുത്തലിഫ്, എബ്രഹാം എം ജോർജ്, കെ വി രാജൻ, കുട്ടി കൂട്ടം ജില്ലാ സെക്രട്ടറി ജോയൽ ജോൺസ്, മുഹമ്മദ്‌ യുസഫ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയോധികരായ ദമ്പതികളിൽ നിന്നും സ്വർണവും പണവും തട്ടിയെടുത്ത സ്ത്രീ സമാന കേസിൽ വീണ്ടും അറസ്റ്റിൽ

പത്തനംതിട്ട : ദിവസങ്ങൾക്ക് മുമ്പ് ദിവ്യദൃഷ്ടിയുണ്ടെന്ന് പറഞ്ഞ് കടമ്പനാടുള്ള വയോധികരായ ദമ്പതികളിൽ നിന്നും സ്വർണവും പണവും  തട്ടിയെടുത്ത സ്ത്രീ സമാന കേസിൽ വീണ്ടും അറസ്റ്റിൽ. അടൂർ പള്ളിക്കൽ ചേന്നം പുത്തൂർ ഭാഗം തുളസീഭവനിൽ...

Kerala Lotteries Results : 08-10-2024 Sthree Sakthi SS-436

1st Prize Rs.7,500,000/- (75 Lakhs) SS 121169 (CHITTUR) Consolation Prize Rs.8,000/- SN 121169 SO 121169 SP 121169 SR 121169 ST 121169 SU 121169 SV 121169 SW 121169 SX...
- Advertisment -

Most Popular

- Advertisement -