കൊൽക്കത്ത : നിലമ്പൂർ എംഎൽഎയും ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള നേതാവുമായ പി.വി.അൻവർ തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി സ്വീകരിച്ചു.അൻവറിന്‍റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.