Friday, April 25, 2025
No menu items!

subscribe-youtube-channel

HomeNewsKottayamപി.വി.അൻവറിന്റെ ആരോപണങ്ങൾ...

പി.വി.അൻവറിന്റെ ആരോപണങ്ങൾ : അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കോട്ടയം : എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ പി.വി.അൻവർ എംഎൽഎ യുടെ ആരോപണങ്ങൾക്കു പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്നും ഒരു മുൻവിധിയും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.

ഒരാൾ ചെയ്യുന്ന തെറ്റ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്ന നിലയിലേക്ക് എത്തുന്നു.അത്തരക്കാരെ കേരളത്തിൽ പൊലീസ് സേനയിൽ ആവശ്യമില്ല എന്ന നിലപാടാണു സർക്കാരിനുള്ളത്.108 പേരെ കഴിഞ്ഞ കാലയളവിൽ പുറത്താക്കി. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പിന്തുണ നൽകും. മുഖ്യമന്ത്രി പറഞ്ഞു .

എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു നീക്കിയേക്കുമെന്നാണ് സൂചന .നേരത്തെ കോട്ടയത്തുവെച്ച് മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തിയിരുന്നു.അന്വേഷണമാകാമെന്ന നിലപാടാണ് ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചത്.അജിത് കുമാറിനെതിരെ പോലീസ് സേനയ്ക്കുള്ളിലും എതിർപ്പുണ്ടെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 10/04/2024 Fifty Fifty FF 91

1st Prize Rs.1,00,00,000/- FC 744948 (ATTINGAL) Consolation Prize Rs.8,000/- FA 744948 FB 744948 FD 744948 FE 744948 FF 744948 FG 744948 FH 744948 FJ 744948 FK 744948...

നെടുമ്പ്രം പുതിയകാവ് സ്ക്കൂൾ പഠനോത്സവം സംഘടിപ്പിച്ചു

നെടുമ്പ്രം: പഠന പ്രവർത്തനങ്ങളുടെ മികവ് പൊതു സമൂഹത്തിലെക്ക് പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടു വിദ്യാർത്ഥികളുടെ അദ്ധ്യയന വർഷത്തെ പഠന മികവ് കലാ പ്രകടനങ്ങളിലൂടെ അവതരിപ്പിക്കുന്ന പഠനോത്സവം നെടുമ്പ്രം ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികൾ പുതിയ കാവ് ക്ഷേത്ര...
- Advertisment -

Most Popular

- Advertisement -