പത്തനംതിട്ട : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദം രാജിവച്ചു.രാജിക്കത്ത് യൂത്ത് കോണ്‍ഗ്രസ് നേതൃത്തിന് കൈമാറി. ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് അടൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ രാഹുല്‍ വ്യക്തമാക്കി.സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നേതൃത്വം രാഹുലിനോട് രാജി ആവശ്യപ്പെടുകയായിരുന്നു.
അതേസമയം,തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ സ്വമേധയാ രാജിവെക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും യുവനടി ഇതുവരെയും തന്റെ പേര് പറഞ്ഞിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി.