ആലപ്പുഴ: തുറവൂര്‍-ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 25 (വയലാര്‍ ഗേറ്റ്) ജനുവരി 18 വരെ വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 24 (പുത്തന്‍ചന്ത ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 26 (കോതകുളങ്ങര ഗേറ്റ്) വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.