Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsമഴയും തുടർന്നുള്ള...

മഴയും തുടർന്നുള്ള വെളളക്കെട്ടും:  അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം

തിരുവല്ല: മഴയും തുടർന്നുള്ള വെളളക്കെട്ടിലും  അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം. 3.16 കോടിയുടെ കൃഷി നാശം ഉണ്ടായതായിട്ടാണ് കണക്ക്. 117.63 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. ചാത്തങ്കരി ചാമപറമ്പിൽ വീട്ടിൽ  സോജന്റെ  500 ഏത്തവാഴകൾ രണ്ടാഴിച്ചയായി വെളളത്തിലാണ്. ഒരു വഴ കൃഷി ചെയ്തതിൽ 285 രൂപ ചിലവ് വന്നതായി  സോജൻ പറഞ്ഞു.

പലയിടങ്ങളിലും വെള്ളക്കെട്ട് ഉള്ളതിനാൽ വെള്ളം ഇറങ്ങിയതിന് ശേഷമെ കൃത്യമായ കണക്കുകൾ നിശ്ചിയിക്കാൻ കഴിയുള്ളുവെന്ന് കൃഷി  അധികൃതർ സൂചന നൽകി. ഏറെയും ഓണം ലക്ഷ്യം വെച്ചുള്ള കൃഷി ആയതിനാൽ പണം  മുടക്കിയാണ് കൃഷി ഇറക്കിയത്.

കുറ്റൂർ, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലാണ് ഏറെ കൃഷി നാശം ഉണ്ടായത്. ഏത്തവാഴ ,ചേന , ചേമ്പ് , കാച്ചിൽ എന്നിവയും  പച്ചക്കറി കൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട് . സർക്കാർ ഭാഗത്ത് നിന്ന് അടിയന്തിരമായി ഇടപെടൽ ഉണ്ടാകാണമെന്ന്  കർഷകർ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂന്നര കിലോയോളം വരുന്ന ഗർഭപാത്രം നീക്കം ചെയ്ത് ലൈഫ് ലൈൻ

അടൂർ: പത്തനാപുരം സ്വദേശിനിയായ നാല്പത്തിരണ്ടുകാരി പ്രവാസിയുടെ വയറ്റിൽനിന്നും മൂന്നരകിലോയോളം വരുന്ന ഗർഭപാത്രം അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ (ലാപ്പറോസ്കോപ്പി) പുറത്തെടുത്തു. എട്ടു മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയക്ക് ലൈഫ്...

കീം-2025 കോഴ്സ് പ്രവേശനം : മാർച്ച് 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : 2025-26 വർഷത്തെ കേരള എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ/ ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്ക് (കീം 2025) പ്രവേശനത്തിനുള്ള അപേക്ഷ മാർച്ച് 10 വരെ സമർപ്പിക്കാം. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ,...
- Advertisment -

Most Popular

- Advertisement -