Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : നാളെ 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് . നാളെ 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലെർട്ടുള്ളത് .24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത് .ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നാളെ മഞ്ഞ അലെർട്ടുണ്ട് .

20 ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് .ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലെർട്ടുമാണ് .ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത് .വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം

തിരുവനന്തപുരം : സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ട് വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാനാകാതെ ലാപ്സായിട്ടുള്ള 50 വയസ് പൂർത്തിയാകാത്ത (31/12/2024 നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി ഉൾപ്പെടെ രജിസ്ട്രേഷൻ പുതുക്കി...

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക്  കഠിനതടവും പിഴയും

പത്തനംതിട്ട : ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 75 വർഷം കഠിനതടവും 3. 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. കോന്നി ചേരിമുക്ക്...
- Advertisment -

Most Popular

- Advertisement -