തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. നിലവിൽ തെക്കൻ കേരളത്തിൽ പച്ച, മഞ്ഞ അലർട്ടുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുന്നറിയിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം.
അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.






