Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsപ്രമാടം വി-...

പ്രമാടം വി- കോട്ടയം ഭാഗത്ത് മഴവെള്ളപാച്ചിലിൽ വൻനാശം

പത്തനംതിട്ട : പ്രമാടം പഞ്ചായത്തിലെ വി – കോട്ടയം ഭാഗത്ത് മഴവെള്ളപാച്ചിലിൽ വൻ നാശനഷ്ടം. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് ഓടയും തോടും നിറഞ്ഞ് ജംക്ഷനിലും പരിസര പ്രദേശങ്ങളിലും നാശനഷ്ടം ഉണ്ടായത്.അശാസ്ത്രീയമായ ഓട നിർമാണം മൂലമാണ് ജംക്ഷനിലും പരിസരങ്ങളിലും വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടായതെന്നാണ് നാട്ടുകാരുടെ പരാതി.          

ഓടയിലും തോട്ടിലും ഒരു പോലെ വെള്ളമുയർന്ന് ഒഴുകിയതു കാരണം വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും നാശനഷ്ടം ഉണ്ടായി. ജംക്ഷനിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ദാനിയേലിൻ്റെ കടയിൽ ഓടയിൽ നിന്നും തോട്ടിൽ നിന്നും വെള്ളം കയറി പച്ചക്കറികൾ മുഴുവൻ നശിച്ചു.  വി – കോട്ടയം വൈശാഖത്തിൽ അജയൻ്റെ വീടിൻ്റെ സംരക്ഷണ ഭിത്തി വെള്ള പാച്ചിലിൽ തകർന്നു. ഇവിടെ വീടിനുള്ളിലും വെള്ളം കയറി. സമീപത്തെ പുതുവേലിൽ സുജിതിൻ്റെ വീട്ടിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾക്കും ഇലക്ട്രിക്കൽ സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.      

മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിലെ കടകളിലും വെള്ളം കയറി.                         സമീപത്തെ  പാടശേഖരത്തിലെ കാർഷിക വിളകളും വെള്ളം കയറി അഴുകി തുടങ്ങി. മംഗലശേരി പടിഞ്ഞാറ്റതിൽ രാജു, തടത്തിൽ രാജേഷ് എന്നിവരുടെ കൃഷികളാണ് വെള്ളം കയറി നശിച്ചു തുടങ്ങിയത്. വെള്ളക്കെട്ടിന് കാരണമായി ഓടയിൽ അടിഞ്ഞു കിടന്ന ചെളിയും മണ്ണും നാട്ടുകാർ അവരുടെ ചെലവിൽ മണ്ണുമാന്തി ഉപയോഗിച്ചു നീക്കം ചെയ്തു. വി – കോട്ടയം ഭാഗത്തെ ഓടകളിൽ നിന്ന് മണ്ണും ചെളിയും പൂർണമായും നീക്കി ഓടകൾ പുനർ നിർമിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രകൃതി സംരക്ഷണത്തിന് സുസ്ഥിര പദ്ധതികൾ ആവിഷ്‌ക്കരിച്ച് ഓർത്തഡോക്സ്‌ സഭ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി  സഭയുടെ പരിസ്ഥിതി കമ്മിഷന്റെ ആഭിമുഖ്യത്തിൽ  ദേവലോകം കാതോലിക്കേറ്റ് അരമനയിൽ  "സുസ്ഥിര പരിസ്ഥിതി പദ്ധതികൾ"  പരിസ്ഥിതി കമ്മീഷൻ പ്രസിഡന്റ് ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു....

ശബരിമല തീര്‍ഥാടനം നാടാകെ ചാറ്റ്‌ബോട്ട് വിവരങ്ങളിലേക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടം ഒരുക്കിയ ചാറ്റ്‌ബോട്ടിലേക്കെത്താനുള്ള 'വഴി' ഒരുങ്ങി. ക്യു. ആര്‍. കോഡ് വഴിയാണ് സ്വാമി ചാറ്റ്‌ബോട്ടിലെ വിവരങ്ങളിലേക്കുള്ള 'പ്രവേശനവാതില്‍' തുറക്കുന്നത്. ജില്ലാതല അടിയന്തരഘട്ട പ്രതികരണവിഭാഗത്തിലേക്കും സന്ദേശം...
- Advertisment -

Most Popular

- Advertisement -