തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷി ഇന്നു 11ന് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സംസ്ഥാന അദ്ധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പിൻഗാമിയായാണ് രാജീവ് ചന്ദ്രശേഖർ എത്തുന്നത്.
ഇന്നലെ നടന്ന കോർകമ്മിറ്റി യോഗത്തിലാണ് കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കർ പ്രഖ്യാപിച്ചത് . ഉച്ചയ്‌ക്ക് ശേഷം രാജീവ് ചന്ദ്രശേഖർ നാമനിര്‍ദ്ദശ പത്രിക സമര്‍പ്പിച്ചു. തുടർന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗൺസിലിൽ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.