Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅതിജീവിതയെ അധിക്ഷേപിച്ച...

അതിജീവിതയെ അധിക്ഷേപിച്ച കേസ് ; രഞ്ജിത പുളിയ്ക്കൻ അറസ്റ്റിൽ

കോട്ടയം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവ് രഞ്ജിത പുളിയ്ക്കൻ അറസ്റ്റിൽ. കോട്ടയത്തെ ഒരു ബന്ധു വീട്ടിലായിരുന്ന രഞ്ജിതയെ പത്തനംതിട്ട സൈബർ പൊലീസ് കോട്ടയത്തെത്തിയാണ് അറസ്റ്റ് ചെയ്തത്.

ജാമ്യമില്ലാവകുപ്പ് ചുമത്തി രണ്ട് കേസുകളാണ് സൈബർ പൊലീസ് രഞ്ജിതയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്.ആദ്യ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചും രഞ്ജിത രംഗത്തെത്തുകയും തിരുവനന്തപുരം സൈബർ പൊലീസ് ഇവർക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.ആ കേസില്‍ ഉപാധികളോടെ കോടതി രഞ്ജിതയ്ക്ക് ജാമ്യം നല്‍കി.എന്നാല്‍ രാഹുലിനെതിരെ മൂന്നാമത്തെ പരാതി വന്നപ്പോഴും രഞ്ജിത പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.ഇതിന് പിന്നാലെയാണ് അറസ്റ്റ് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വഖഫ് ഭേദ​ഗദി ബില്ലിന് സംയുക്ത പാർലമെന്ററി സമിതിയുടെ അംഗീകാരം

ന്യൂഡൽഹി: വഖഫ് ഭേദ​ഗദി ബില്ലിന് സംയുക്ത പാർലമെന്ററി സമിതിയുടെ അംഗീകാരം. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. വഖഫ് ബില്ലിനെ അനുകൂലിച്ച് 16 എംപിമാർ വോട്ടുരേഖപ്പെടുത്തിയപ്പോൾ 10 എംപിമാർ എതിർത്തു. 44 ഭേദഗതികളാണ്...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെങ്ങന്നൂർ : ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ ലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെക്‌നിക്കല്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ് എന്ന ട്രേഡില്‍ ഒഴിവുള്ള ഒരു ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഈഴവ/ബില്ലവ/ തിയ്യ വിഭാഗത്തില്‍പ്പെട്ട നിശ്ചിത...
- Advertisment -

Most Popular

- Advertisement -