Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiബലാത്സംഗ കേസ്...

ബലാത്സംഗ കേസ് : നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

ന്യൂഡൽഹി : ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി .സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു .

അതിജീവിത പരാതി നൽകിയത് 8 വർഷത്തിനു ശേഷമാണെന്നതു ചൂണ്ടിക്കാട്ടിയാണു കോടതി ജാമ്യം അനുവദിച്ചത്. പീഡന പരാതി ഫേസ്ബുക്കിലൂടെ ഉന്നയിക്കാന്‍ കാണിച്ച ധൈര്യം പോലിസില്‍ പരാതി നല്‍കാന്‍ പരാതിക്കാരിക്ക് ഉണ്ടായില്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു .

ബലാത്സംഗ കേസില്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണം എന്നും വിചാരണ കോടതി സിദ്ദിഖിന് ജാമ്യം അനുവദിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.സിദ്ദിഖിനെ കുറ്റ വിമുക്തന്‍ ആക്കിയിട്ടില്ലെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും സുപ്രീം കോടതി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണപ്പാളി കേസ് ; സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന

ശബരിമല : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സന്നിധാനത്ത് എസ്ഐടിയുടെ നിർണായക പരിശോധന. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന .സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപാളികൾ ഇളക്കി മാറ്റി. ശേഖരിക്കുന്ന സാമ്പിളുകൾ ശാസ്ത്രീയ പരിശോധന നടത്തും.പരിശോധനകൾക്ക്...

വാഴൂർ പള്ളി വലിയ പെരുന്നാൾ പ്രദക്ഷിണം 28ന്

കോട്ടയം : വാഴൂർ പള്ളിയിലെ വലിയ പെരുന്നാളിനോടനുബന്ധിച്ചുള്ള വലിയ പ്രദക്ഷിണം ഞായറാഴ്ച നടക്കും. 28 - ന് രാവിലെ  8 ന് വിശുദ്ധ കുർബാന ഫാ. കുറിയാക്കോസ് മാണി കന്നുകുഴിയിൽ, വൈകിട്ട് 5.30...
- Advertisment -

Most Popular

- Advertisement -