Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsജൂൺ 5...

ജൂൺ 5 നും 7 നും റേഷൻകടകൾക്ക് അവധി

തിരുവനന്തപുരം : കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജൂൺ 4 വരെ നീട്ടിയ മെയ് മാസത്തെ റേഷൻ വിതരണം പൂർത്തിയായി. ഒരു മാസത്തെ വിതരണം അവസാനിച്ചാൽ കണക്കുകൾ കൃത്യതപ്പെടുത്തുന്നതിനായി അടുത്ത മാസത്തിന്റെ ആദ്യദിനം റേഷൻകടകൾക്ക് നല്കുന്ന അവധി ഈ മാസം ജൂൺ 5ന് ആണ്. ബക്രീദ് ജൂൺ 7ലേക്ക് മാറിയതിനാൽ അന്നേ ദിവസം അവധിയും ജൂൺ 6ന് പ്രവൃത്തിദിനവുമാണ്.

ജൂൺ മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ പൂർണ്ണമായും റേഷൻകടകളിൽ എത്തിച്ചുകഴിഞ്ഞു. മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ നേരിടാൻ വകുപ്പ് പൂർണ്ണ സജ്ജമാണെന്നും നീണ്ടുനിൽക്കുന്ന മഴമൂലം വെള്ളം കയറാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ഭക്ഷ്യധാന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പടുത്താനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നല്കിയിട്ടുണ്ടെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യാത്രയ്ക്ക് ഇനി ബുദ്ധിമുട്ടില്ല : വിപുലമായ തയ്യാറെടുപ്പുമായി കെഎസ്ആര്‍ടിസി

പമ്പ : ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീർഘദൂര സർവീസ് , നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ്  ആദ്യഘട്ടത്തിൽ പമ്പ...

Kerala Lotteries Results 06-10-2025 Bhagyathara BT-23

1st Prize : ₹1,00,00,000/- BB 736437 (MOOVATTUPUZHA) Consolation Prize ₹5,000/- BA 736437 BC 736437 BD 736437 BE 736437 BF 736437 BG 736437 BH 736437 BJ 736437 BK...
- Advertisment -

Most Popular

- Advertisement -