Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeCareerമാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്...

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് , ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ നിയമനം

പത്തനംതിട്ട : കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് , ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് യോഗ്യത – അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദം , രണ്ട് വര്‍ഷത്തെ മാര്‍ക്കറ്റിംഗ് പ്രവൃത്തി പരിചയം അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം.ബി.എ (മാര്‍ക്കറ്റിംഗ്). 2025 മേയ് ഒന്നിന് 30വയസ് കവിയരുത്. പ്രതിമാസ ശമ്പളം 20000 രൂപ.

ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍- യോഗ്യത – പ്ലസ് ടു. പൗള്‍ട്ടറി മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. 2025 മേയ് ഒന്നിന് 30വയസ് കവിയരുത്. പ്രതിമാസ ശമ്പളം 16000 രൂപ.

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി മെയ് 23 ന് വൈകിട്ട് അഞ്ചിനുളളില്‍ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

വിലാസം -ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍,കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില, കലക്ടറേറ്റ്, പത്തനംതിട്ട 689645. ഫോണ്‍ : 0468 2221807, www.keralachicken.org

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാർഡ് പുനർനിർണയം : കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട കരട് നിയോജകമണ്ഡല വിഭജന വിജ്ഞാപനം സംസ്ഥാന ഡിലിമിറ്റേഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റേഷൻ കടകൾ, വായനാ...

ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ നേതൃയോഗം

പത്തനംതിട്ട : കുട്ടികളെ രാഷ്ട്രീയത്തിൻ്റെയും ലഹരിയുടേയും ഇരകൾ ആക്കരുതെന്ന് ഡി.സി.സി.പ്രസിഡൻ്റ് പ്രെഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു . ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജവഹർ ബാൽ...
- Advertisment -

Most Popular

- Advertisement -