പുണെ : അൽഖ്വയ്ദ അടക്കമുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ള യുവ സോഫ്റ്റ്‍വെയർ എഞ്ചിനിയർ മഹാരാഷ്‌ട്രയിൽ അറസ്റ്റിൽ.പുണെയിൽ നിന്നാണ് സുബൈർ സുബൈർ ഹംഗർഗേക്കറെ (35) മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്ക്വഡ് കസ്റ്റഡിയിലെടുത്തത്.യുവാക്കളെ വിവിധ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു .
ഇയാളുടെ താമസ സ്ഥലത്ത് നിന്നും 19 ലാപ്‌ടോപ്പുകളും 40 മൊബൈൽ ഫോണുകളും എ.ടി.എസ് കണ്ടെടുത്തു. മഹാരാഷ്ട്രയിലും രാജ്യത്തെ മറ്റ് നഗരങ്ങളിലും ഇയാൾ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതായി പൊലീസ് കണ്ടെത്തി .ഇയാളെ നവംബർ 4 വരെ യുഎപിഎ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.






