Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeSpiritualജടായു രാമ...

ജടായു രാമ ക്ഷേത്രത്തെക്കുറിച്ച്   പ്രതിപാദിക്കുന്ന  പുസ്തകം  പ്രകാശനം ചെയ്തു.

കൊല്ലം :  ചടയമംഗലം ജടായു രാമ ക്ഷേത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ബഹുവർണ്ണസചിത്ര പുസ്തകം  മാതാ അമൃതാനന്ദമയി ദേവി പ്രകാശനം ചെയ്തു. രചയിതാവായ ബാംഗ്‌ളൂർ സ്വദേശി മാനിനി പുസ്തകം അമ്മക്ക് സമർപ്പിച്ചത്. താളുകൾ ഓരോന്നും മറിച്ചു നോക്കിയ അമ്മ ആശിർവദിച്ചു.

ആയിരം അടി ഉയരമുള്ള ജടായുപ്പാറയിൽ മണിക്കൂറുകളോളം ചെലവഴിച്ചുo വിവരങ്ൾ ശേഖരിച്ചും ദീർഘനാളത്തെ അന്വേഷണത്തിനും പഠനത്തിനും ശേഷമാണ് ഈ ആൽബപുസ്തകം തയ്യാറാക്കിയത്.ആയിരത്തെട്ടു പടവുകളുടെ നിർമ്മാണ ജോലികൾ പുരോഗമിക്കുന്ന ഈ വേളയിൽ” പദം പദം രാമ പാദം”  എന്ന പ്രോജക്ട്ന്റെ വിശദാംശങ്ങൾ ഭക്ത ജനങ്ങൾക്ക് ഏറെ സഹായകരമാണ്.

സ്ത്രീസുരക്ഷയുടെയും പ്രകൃതി സംരക്ഷണത്തിന്റെ ഉജ്വല സന്ദേശം പകർന്നു കൊടുക്കുന്ന പരിപാവനമായ ഈ തീർത്ഥ സ്ഥാനം പരിരക്ഷിക്കുവാനും പടവുകൾ നിർമ്മിച്ച് ക്ഷേത്രത്തിൽ എത്തുവാനും പടവുകൾ ഓരോരുത്തരുടേയും വകയായി സമർപ്പിച്ച് ഈ മഹായജ്ഞം വിജയിപ്പിക്കണമെന്ന് മാനിനി അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുൻ സർക്കാർ പ്ലീഡർ പിജി മനുവിന് ഉപാധികളോടെ ജാമ്യം

കൊച്ചി:നിയമ സഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയതെന്ന കേസിൽ മുൻ സർക്കാർ പ്ലീഡർ പിജി മനുവിന് കർശന ഉപാധികളോടെ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ്...

രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ

ആലപ്പുഴ :  ജില്ലയിലെ രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ (15)  വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിക്കും. നീര്‍ക്കുന്നം എസ്.ഡി.വി. ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍, ആലപ്പുഴ ഗവണ്‍മെന്റ് മോഡല്‍...
- Advertisment -

Most Popular

- Advertisement -