കോട്ടയം: ജനറൽ ആശുപത്രിയിൽ നവീകരിച്ച അഞ്ചാം വാർഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ജില്ലാപഞ്ചായത്തിന്റെ 45 ലക്ഷം രൂപയും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ 18 ലക്ഷം രൂപയും ചെലവഴിച്ച് ആശുപത്രിയുടെ വിവിധ കെട്ടിടങ്ങളുടെ നവീകരണത്തിനുള്ള സംയുക്ത പദ്ധതിയുടെ ഭാഗമായാണ് അഞ്ചാംവാർഡ് നവീകരിച്ചത്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ വിശിഷ്ടാതിഥികളായി.