Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനവീകരിച്ച പുഷ്പഗിരി...

നവീകരിച്ച പുഷ്പഗിരി ഗ്രാമാശുപത്രി പുളിങ്കുന്നിൽ പ്രവർത്തനമാരംഭിച്ചു

കുട്ടനാട് : നവീകരിച്ച പുഷ്പഗിരി ഗ്രാമാശുപത്രി  കുട്ടനാട് എം. എൽ. എ.  തോമസ് കെ. തോമസ് ഉദ്ഘാടനം നിർവഹിച്ചു.  തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ  ഡോ. തോമസ് മാർ കൂറിലോസ് കൂദാശകർമ്മം നിർവഹിച്ചു.

24 മണിക്കൂറും  ഗ്രാമാശുപത്രിയിൽ അടിയന്തിര സഹായവും ആംബുലൻസ് സേവനവും ലഭ്യമായിരിക്കും. ജനറൽ മെഡിസിൻ, ജനറൽ സർജറി, നേത്രരോഗം , അസ്ഥിരോഗം, ത്വക്ക് രോഗം , ശിശുരോഗം , ദന്തൽ , ഗൈനക്കോളജി, ഇ. എൻ. ടി എന്നീ വിഭാഗങ്ങളുടെ സേവനം ലഭ്യമായിരിക്കും.

തുടർചികിത്സ ആവശ്യമായവർക്ക്,  തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിനുള്ള സൗകര്യം ലഭ്യമാക്കുന്നതാണെന്ന് പുഷ്പഗിരി സ്ഥാപനങ്ങളുടെ സി. ഇ.ഒ റവ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ അറിയിച്ചു.

പുഷ്പഗിരി സ്ഥാപനങ്ങളുടെ മുഖ്യ ഉപദേഷ്ടാവ്  ജേക്കബ് പുന്നൂസ് ഐ. പി. എസ്, മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജോർജ് വലിയപറമ്പിൽ, ചമ്പക്കുളം ഗ്രാമപഞ്ചാരയത്ത് പ്രസിഡന്റ്‌  ജലജാ കുമാരി, ഗ്രാമാശുപത്രി വാർഡ്‌ മെമ്പർ ബെന്നി വർഗീസ്, പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദ്, പുളിങ്കുന്ന് സെൻറ്. മേരീസ്‌ ഫോറോനാ പള്ളി വികാരി റവ. ഫാ. ടോം പുത്തൻകളം, പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം തങ്കച്ചൻ വാഴച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ലായിൽ മക്കളോടൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: തിരുവല്ലായിൽ നിന്നും രണ്ട് മക്കളുമായി കാണാതായ യുവതിയുടെ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല, കവിയൂരിലെ വീട്ടിലാണ് അനീഷ് മാത്യുവിനെ (41) മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെയും കുഞ്ഞുങ്ങളേയും  കാണാതായിട്ട്...

Kerala Lottery Results : 21-07-2024 Akshaya AK-661

1st Prize Rs.7,000,000/- AF 307150 (KATTAPPANA) Consolation Prize Rs.8,000/- AA 307150 AB 307150 AC 307150 AD 307150 AE 307150 AG 307150 AH 307150 AJ 307150 AK 307150...
- Advertisment -

Most Popular

- Advertisement -