Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsMumbaiറിപ്പോ നിരക്ക്...

റിപ്പോ നിരക്ക് 0.50 % കുറച്ചു

മുംബൈ : റിസർവ് ബാങ്ക് റീപ്പോനിരക്ക് അര ശതമാനം വെട്ടിക്കുറച്ചു.ഇതോടെ റിപ്പോ നിരക്ക് 6 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി. മൂന്ന് തവണയായി റിപ്പോ നിരക്കില്‍ ഒരു ശതമാനമാണ് കുറവ് വരുത്തിയത്.ഇതോടെ ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റു വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും.നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ ആര്‍ബിഐ നിലനിര്‍ത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല : പതിനാലുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു

കോഴിക്കോട് : ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. പയ്യോളി കാരക്കോട് ഇന്നലെ രാത്രിയായിരുന്നു ഉറങ്ങി കിടന്ന മാതാവിനെ 14-കാരൻ അക്രമിച്ചത്. മൊബൈൽ ഗെയിമിന് അടിമയായ കുട്ടി...

മള്ളിയൂർ പുരസ്കാരം  ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു

ആലപ്പുഴ : ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ പേരിൽ ശ്രീമദ് ഭാഗവത സത്ര സമിതി ഗുരുവായൂരപ്പ ഭക്തർക്ക് നൽകി വരുന്ന മള്ളിയൂർ പുരസ്കാരം ഗാനരചയിതാവും സിനിമ സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പിക്ക് ...
- Advertisment -

Most Popular

- Advertisement -