Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കയിൽ അനധികൃതമായി...

അമേരിക്കയിൽ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ചുവെന്ന് റിപ്പോർട്ട്

ന്യൂയോർക് : അമേരിക്കയിൽ നിന്ന് ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായിവിമാനം പുറപ്പെട്ടെന്ന് റിപ്പോർട്ട്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ തിങ്കളാഴ്ച സി-17 സൈനിക വിമാനത്തിൽ തിരിച്ചയച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .

യുഎസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ ആകെയുള്ള 15 ലക്ഷം പേരിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തേക്കുറിച്ചുള്ള ആശങ്ക യു.എസ്. പ്രതിനിധികള്‍ പങ്കുവച്ചിരുന്നു. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറിയ ആളുകളുമായുള്ള വിമാനം നേരത്തെ അയച്ചിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൈബര്‍ തട്ടിപ്പ് കേസിലെ പ്രതിയെ ബംഗളുരുവിൽ നിന്നും  ജില്ലാ ക്രൈം ബ്രാഞ്ച് സംഘം പിടികൂടി

തിരുവല്ല: ജില്ലാ ക്രൈം ബ്രാഞ്ച് സംഘം സൈബര്‍ തട്ടിപ്പ് കേസില്‍ ഒരാളെ ബംഗളുരുവിൽ നിന്നും  കസ്റ്റഡിയിലെടുത്തു. തിരുവല്ല പോലിസ്‌ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി...

പീഡനക്കേസ് പ്രതിയായ പ്രൊഡക്‌ഷൻ കൺട്രോളറുടെ മരണം : പോലീസ് കേസെടുത്തു

കൊച്ചി : പീഡനക്കേസിൽ പ്രതിയായ പ്രൊഡക്‌ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം 11ന് രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണു...
- Advertisment -

Most Popular

- Advertisement -