Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiപാക് വിമാനം...

പാക് വിമാനം ജെഎഫ്-17 തകർന്ന് വീണതായി സൂചന

ന്യൂഡൽഹി : ഇന്ത്യ വെടിവെച്ചിട്ട പാക് വിമാനം ജെഎഫ്-17 എന്ന് സൂചന. പുൽവാമയിലെ പാമ്പോറിലാണ് ജെറ്റ് വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തിയത്. ഇത് പാകിസ്താന്റെ ഫൈറ്റർ വിമാനമായ ജെഎഫ്-17 തന്നെയാണെന്നാണ് പ്രാഥമികമായ റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് മേഖലയിൽ സൈനിക ഉദ്യോഗസ്ഥർ പരിശോധനകൾ തുടരുകയാണ്.ഇതിന് ശേഷം മാത്രമേ വ്യക്തമായ തീരുമാനം അറിയുകയുള്ളൂ.

പുലർച്ചെ 2 മണിയോടെ വീടുകളോട് ചേർന്നുള്ള സ്കൂളിന്റെ ഭാഗത്തായാണ് വിമാനം തകർന്ന് വീണത്. സമീപത്തുള്ള മസ്ജിദിന്റെ മുകളിൽ സ്പർശിച്ചുകൊണ്ടാണ് ഇത് നിലം പതിച്ചത്. നിലവിൽ പാകിസ്താന്റെ കൈവശമുള്ള അത്യാധുനിക യുദ്ധ വിമാനമാണിത്. പാകിസ്താനും ചൈനയും സംയുക്തവുമായി നിർമിച്ച മൾട്ടി-റോൾ ഫൈറ്റർ ജെറ്റായ ജെഎഫ്-17 ഏറ്റവും പ്രഹരശേഷി കൂടിയതെന്ന് പാകിസ്താൻ അവകാശപ്പെടുന്ന വിമാനം കൂടിയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് നേട്ടം: 18,34 ,79455 രൂപയുടെ വർധന

ശബരിമല: മണ്ഡല കാലം 20 ദിവസം പിന്നീടവെ ശബരിമലയിൽ അരവണ, അപ്പം വിൽപ്പനയിൽ റെക്കോർഡ് വർധന. നവംബർ 16 മുതൽ ഡിസംബർ 5 വരെ 60,54,95,040 രൂപയുടെ വിൽപ്പന നടന്നതായി ദേവസ്വം ബോർഡ്...

ജോലിയും  പഠനവും വാഗ്ദാനവും ചെയ്ത് പണം തട്ടിയ കേസിലെ യുവാവിനെ  പോലീസ് അറസ്റ്റ് ചെയ്തു

റാന്നി : അമേരിക്കയിൽ ജോലിയും  പഠനവും വാഗ്ദാനവും ചെയ്ത് പണം തട്ടിയ കേസിലെ യുവാവിനെ  റാന്നി പോലീസ് അറസ്റ്റ് ചെയ്തു. പഴവങ്ങാടി അയിത്തല പ്ലാന്തോട്ടത്തിൽ ബിജോ ഫിലിപ്പ് (40) ആണ് പോലിസ് പിടിയിൽ...
- Advertisment -

Most Popular

- Advertisement -