Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNew Delhiറിപ്പബ്ലിക്ക് ദിനാഘോഷം...

റിപ്പബ്ലിക്ക് ദിനാഘോഷം : ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിലെത്തി

ന്യൂഡൽഹി : 76ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ എത്തിയ പ്രസിഡന്റിനെ വിദേശകാര്യ സഹമന്ത്രി പബിത്ര മാർ​​ഗരിറ്റയും മറ്റ് ഉദ്യോ​ഗസ്ഥരും ചേർന്ന് സ്വീകരിച്ചു.മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.

ഇന്തോനേഷ്യൻ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള പ്രബോവോയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണ്. പ്രബോവോയുടെ സന്ദർശനം ഇന്ത്യ- ഇന്തോനേഷ്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു .രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ​ജഗ്ദീപ് ധൻകർ,പ്രധാനമന്ത്രി നരേന്ദ്ര മോദി ,വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരുമായി പ്രബോവോ കൂടിക്കാഴ്ച നടത്തും. റിപ്പബ്ലിക് ദിന പരേഡിൽ ഇന്തോനേഷ്യയിൽ നിന്നുള്ള 352 അംഗ മാർച്ചിങ് ബാൻഡ് സംഘവും പങ്കെടുക്കുന്നുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാട്ടാന ആക്രമണം : യുവാവിന് ദാരുണാന്ത്യം

മലപ്പുറം : നിലമ്പൂർ ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു.നിലമ്പൂരിലെ കരുളായി സ്വദേശിയായ മണി(40)യാണ് മരിച്ചത്. ക്രിസ്മസ് അവധി കഴിഞ്ഞ് മകളെ പാലേമാടുള്ള പട്ടികവർ​ഗ വികസന വകുപ്പിന്റെ ഹോസ്റ്റലിലാക്കിയശേഷം മടങ്ങിവരികയായിരുന്നു മണി....

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര്‍രാജന്‍ രാജിവച്ചു

ഹൈദരാബാദ്: തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര്‍രാജന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കൈമാറി. പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതലയും തമിഴിസൈയ്‌ക്കുണ്ട്. തമിഴിസൈ തമിഴ്നാട്ടിൽനിന്ന് ബിജെപി ടിക്കറ്റിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന...
- Advertisment -

Most Popular

- Advertisement -