Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeHealthറുമറ്റോളജി സംസ്ഥാനതല...

റുമറ്റോളജി സംസ്ഥാനതല ശില്പശാല

തിരുവല്ല : വാതരോഗ ചികിത്സാ വിഭാഗമായ റുമറ്റോളജി വിഭാഗം ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻറെ കേരള ഘടകം സംസ്ഥാനതല ഏകദിന ശില്പശാല സംഘടിപ്പിച്ചു. പത്തനംതിട്ട എം പി  ആന്റോ ആൻറണി ഏകദിന ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഡോക്ടർമാർ തങ്ങളുടെ അറിവും അനുഭവസമ്പത്തും വിലയിരുത്തുകയും പങ്കുവെക്കുകയും ചെയ്യുന്ന ഇത്തരം ശില്പശാലകൾ ആരോഗ്യമേഖലയ്ക്ക് പുത്തൻ ഉണർവ് പകരുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.    ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഡയറക്ടർ സിഇഒയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി.

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി റുമറ്റോളജി & ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗം മേധാവിയും ശില്പശാലയുടെ ഓർഗനൈസിങ് സെക്രട്ടറിയുമായ ഡോ വിഷ്ണു എസ് ചന്ദ്രൻ, ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ കേരള ഘടകം പ്രസിഡൻറ് പ്രൊഫ ഡോ ബി പത്മകുമാർ, സെക്രട്ടറി ഡോ പത്മനാഭ ഷേണായി, ഐ ആർ എ നാഷണൽ സെക്രട്ടറി പ്രൊഫ ഡോ വിനോദ് രവീന്ദ്രൻ, സയൻ്റിഫിക് കമ്മറ്റി ചെയർമാൻ ഡോ മിഥുൻ സി ബി , സയൻറിഫിക് കോഡിനേറ്റർ ഡോ ശ്രീനാഥ് എസ് എന്നിവർ പ്രസംഗിച്ചു.

രോഗത്തെയും ചികിത്സാരീതികളെയും സംബന്ധിച്ച്  ധാരാളം തെറ്റിദ്ധാരണകൾ നിലനിൽക്കുന്ന ചികിത്സാവിഭാഗമാണ് റുമറ്റോളജി. പൊതുജനങ്ങൾക്കിടയിൽ മികച്ച രീതിയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതിൻ്റെ ആവശ്യകതകളെക്കുറിച്ച് ശില്പശാലയിൽ ചർച്ചകൾ നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിശക്തമായ മഴ : നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട്ട്

കോട്ടയം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം .നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തൃശ്ശൂര്‍,...

സിറിയ പിടിച്ചെടുത്തതായി വിമതസേന

ഡമാസ്കസ് : ബഷാർ അൽ അസദിന്റെ ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് സിറിയൻ വിമതസേന അവകാശപ്പെട്ടു . വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് സിറിയൻ പ്രസിഡന്റ് അസദ് തലസ്ഥാനമായ ഡമാസ്കസ് വിട്ടു . ഇതിന് പിന്നാലെയാണ്...
- Advertisment -

Most Popular

- Advertisement -