Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsനദികളിൽ ജലനിരപ്പ്...

നദികളിൽ ജലനിരപ്പ് ഉയർന്നേക്കാം: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ശക്തമായ മഴ മുന്നറിയിപ്പും മണിയാർ ബാരേജിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും ജലനിരപ്പ് ഉയർന്നേക്കാം. മണിയാർ ബാരേജിലെ  ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഏതു സമയത്തും മണിയാർ ബാരേജിന്റെ ഷട്ടറുകൾ 100 സെ.മി എന്ന തോതിൽ ഉയർത്തി ജലം പുറത്തു വിടേണ്ടി വരാം.

ഇപ്രകാരം ഷട്ടറുകൾ ഉയർത്തുന്നത് മൂലം കക്കാട്ടാറിൽ 50 സെ.മി. വരെ ജലനിരപ്പ്
ഉയരുന്ന സാഹചര്യത്തിൽ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രതാ പാലിക്കേണ്ടതാണ്.

മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് അധികൃതർ അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കിടപ്പ് രോഗികളെ വീട്ടുകാരുടെ സമ്മതത്തോടെ ആശുപത്രിയിലേക്ക് മാറ്റും – മന്ത്രി പി. പ്രസാദ്

ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ജില്ലയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി കൃഷി മന്ത്രി പി. പ്രസാദ്. വ്യാഴാഴ്ച രാവിലെ മുതലാണ് മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ...

എംഡി എം എ യുമായി യുവാവ് പിടിയിൽ

ചെങ്ങന്നൂർ: വെൺമണി പോലിസ് സ്റ്റേഷൻ പരിധിയിൽ  ഓട്ടാഫിസ് ജംഗ്ഷന് സമീപം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പോലിസും ചേർന്ന് നടത്തിയ പരിശോധനയിൽ 9 ഗ്രാം എംഡി എം എ പിടികൂടി. ചെറിയനാട്, കൊല്ലുകടവ്...
- Advertisment -

Most Popular

- Advertisement -