Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsഅപ്പര്‍ കുട്ടനാട്ടിലെ...

അപ്പര്‍ കുട്ടനാട്ടിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി:  വെള്ളപ്പൊക്ക ഭീതി വിട്ടുമാറാതെ പ്രദേശവാസികൾ: വൈകിട്ടോടു കൂടി മഴയ്ക്ക് നേരിയ ശമനം

തിരുവല്ല: കനത്ത മഴയും കിഴക്കൻ വെള്ളത്തിൻ്റെ വരവും വർദ്ധിച്ചതോടെ അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു. കുട്ടനാട്ടിലെ പ്രധാന പാതകൾ ഉൾപ്പെടെ ഇടറോഡുകൾ വെള്ളത്തിൽ മുങ്ങി. പമ്പ, മണിമല, അച്ചൻകോവിലാറുകൾ കര കവിഞ്ഞതോടെ നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ ഒമ്പത് പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷം.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ധത്തിൻ്റെയും സ്വാധീന ഫലമായി കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയിലും കിഴക്കൻ വെള്ളത്തിൻ്റെ വരവ് വർദ്ധിച്ചതുമാണ് അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. മൂന്ന് ദിവസത്തിനുള്ളിൽ പ്രധാന നദികളിലെ ജലനിരപ്പ് അഞ്ചടിയോളം ഉയർന്നിട്ടുണ്ട്. പ്രധാന നദികൾ കരകവിഞ്ഞതോടെ നദീതീര പ്രദേശത്തേയും താഴ്ന്ന പ്രദേശങ്ങളിലേയും വീടുകൾ വെള്ളത്തിൽ മുങ്ങി.

മിക്ക പഞ്ചായത്തിലും ക്യാമ്പുകൾ ആരംഭിച്ചു. തലവടി പഞ്ചായത്തിൽ ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ 15 കുടുംബങ്ങളിൽ നിന്ന് 68 അംഗങ്ങളും, മണലേൽ സ്കൂൾ, തലവടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, തകഴിയിൽ തകഴി ദേവസ്വം ബോർഡ് സ്കൂളിൽ 8 കുടുംബങ്ങളിൽ 30 അംഗങ്ങൾ, കരുമാടി ഡി.ബി. എച്ച്, എസിൽ 5 കൂടുംങ്ങളിൽ 23 അംഗങ്ങൾ, മുട്ടാർ പഞ്ചായത്തിൽ മുട്ടാർ സെൻ്റ് ജോർജ് ഹയർ സെക്കൻ്ററി സ്കൂളിൽ 15 കുടുംബങ്ങളിൽ 43 അംഗങ്ങൾ, വീയപുരം പഞ്ചായത്തിൽ വീയപുരം ഹയർ സെക്കൻ്ററി സ്കൂളിൽ 6 കുടുംബങ്ങൾ 24 അംഗങ്ങൾ, പായിപ്പാട് എൽ.പി സ്കൂൾ 5 കുടുംബങ്ങൾ 11 അംഗങ്ങളും എത്തിയിട്ടുണ്ട്.

പെരിങ്ങര, കടപ്ര, നെടുമ്പ്രം, നിരണം, മുട്ടാർ, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. ഇന്നലെ മുതൽ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ നെടുംമ്പ്രം, തകഴി കേളമംഗലം ജംങ്ഷൻ എന്നിവിടങ്ങളിൽ വെള്ളം കയറി.

വെള്ളക്കെട്ട് രൂക്ഷമായതോടെ ചിലയിടങ്ങളിൽ കെഎസ്ആർടിസി ബസ് സർവ്വീസ് നിർത്തി വെച്ചു. പത്തനംതിട്ടയിലെ കക്കി, പമ്പാ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.  അതേസമയം ഇന്ന് വൈകിട്ടോടു കൂടി മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത : കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ  ജാഗ്രത പാലിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത്  മഴ പൊതുവെ കുറഞ്ഞ്  നിൽക്കുകയാണെങ്കിലും വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തി കുറഞ്ഞ മഴയ്ക്കാണ്...

സ്വര്‍ണപ്പാളി വിവാദത്തില്‍ അടിയന്തര പ്രമേയം അനുവദിച്ചില്ല : പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം : ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം നിയമസഭ അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം സ്പീക്കർ എ.എൻ. ഷംസീർ നിരാകരിച്ചു .തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നാണ്...
- Advertisment -

Most Popular

- Advertisement -