Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനിലവാരമില്ലാത്ത ഉപ്പ്...

നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് 1,85,000 രൂപ പിഴ

ആലപ്പുഴ : നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് 1,85,000 രൂപ പിഴ ചുമത്താന്‍ ആലപ്പുഴ ആര്‍ഡിഒ  കോടതി ഉത്തരവിട്ടതായി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. അമ്പലപ്പുഴ  സര്‍ക്കിളില്‍ നിന്നും സ്പ്രിങ്കിള്‍  ബ്രാന്‍ഡ് ഉപ്പ് സാമ്പിള്‍ ശേഖരിച്ചതിലാണ് നിലവാരമില്ലാത്ത ഉപ്പ് കണ്ടെത്തിയത്.

ഭക്ഷ്യസുരക്ഷാ നിലവാര നിയമം അനുസരിച്ച് നിര്‍ദ്ദിഷ്ട നിലവാരമില്ലാതിരുന്നതിനാല്‍ ഉപ്പ് നിര്‍മ്മാതാക്കളായ തൂത്തുകുടി സഹായമാതാ  സാള്‍ട്ടേണ്‍ എന്ന സ്ഥാപനത്തിന് 1,50,000 രൂപ പിഴയും വിതരണം നടത്തിയ സ്ഥാപനമായ ചേര്‍ത്തലയിലെ ലക്ഷ്മി സ്റ്റോഴ്‌സിന് 25,000 രൂപ പിഴയും  ഉപ്പ് വിറ്റ സ്ഥാപനമായ അമ്പലപ്പുഴ ഫ്രണ്ട്‌സ് ട്രേഡിംഗ് കമ്പനിക്ക് 10,000 രൂപ പിഴയും ചുമത്തിയാണ് ആലപ്പുഴ ആര്‍ ഡി ഒ  കോടതി ഉത്തരവിട്ടതെന്ന്  ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍  വൈ ജെ സുബിമോള്‍ പറഞ്ഞു.

അമ്പലപ്പുഴ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എം മീരാദേവി എടുത്ത സാമ്പിളിലാണ് വിധിയുണ്ടായത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാട്ടര്‍ എടിഎം ഉദ്ഘാടനം നടത്തി

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച വാട്ടര്‍ എടിഎമ്മിന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ പത്തുലക്ഷം രൂപ...

മുൻ എംഎൽഎ പി. രാജു അന്തരിച്ചു

കൊച്ചി : മുൻ എംഎൽഎയും സിപിഐ നേതാവുമായ പി.രാജു (73) അന്തരിച്ചു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1991ലും 1996ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുൻ സിപിഐ...
- Advertisment -

Most Popular

- Advertisement -