Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzha70ാമത് നെഹ്റു...

70ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് 2.45 കോടി രൂപയുടെ ബജറ്റ്: ക്ലബ്ബുകൾക്കുള്ള ബോണസ്, മെയിന്റനൻസ് ഗ്രാന്റ് 10% വർദ്ധിപ്പിച്ചു

ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമടക്കായലിൽ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളി കാണാൻ ഇത്തവണ പ്രത്യേക ലക്ഷ്വറി ബോക്സും ഇരിപ്പിടങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികളും എടുക്കാൻ കളക്ടറേറ്റിൽ ചേർന്ന നെഹ്റു ട്രോഫി ജനറൽ ബോഡി യോഗം തീരുമാനിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ.യുടെ സാന്നിദ്ധ്യത്തിൽ കൂടിയ യോഗത്തിൽ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ല കളക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു.

ക്ലബ്ബുകൾക്കുള്ള ബോണസ്, വള്ളം ഉടമകൾക്കുള്ള മെയിന്റനൻസ് ഗ്രാന്റ് എന്നിവ 10 ശതമാനം വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷവും 10 ശതമാനം വർദ്ധിപ്പിച്ചിരുന്നു. 2024-ലെ നെഹ്റു ട്രോഫി വള്ളംകളിയുടെ ബജറ്റ് യോഗം അംഗീകരിച്ചു. 2,45,82,000 രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഈ വർഷത്തെ വള്ളംകളിയുടെ വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു.

ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി 50 ലക്ഷം രൂപ, പബ്ലിസിറ്റി കമ്മിറ്റി 6.82 ലക്ഷം രൂപ, ഫുഡ് ആൻഡ് അക്കൊമഡേഷൻ നാല് ലക്ഷം, കൾച്ചറൽ കമ്മിറ്റി ഏഴ് ലക്ഷം, ബോണസ് 85 ലക്ഷം, മെയിന്റനൻസ് ഗ്രാന്റ് 18 ലക്ഷം, സോഷ്യൽ മീഡിയ ഏഴ് ലക്ഷം, യൂണിഫോം ആറ് ലക്ഷം, ക്യാഷ് പ്രൈസ് ആൻഡ് മെമെന്റോ ഏഴ് ലക്ഷം തുടങ്ങി വിവിധ ചെലവുകൾ ഉൾപ്പെടുത്തിയാണ് 2.45 കോടി രൂപയുടെ ബജറ്റ്.

80 ലക്ഷം രൂപ ടിക്കറ്റ് വരുമാനവും സംസ്ഥാന ടൂറിസം വിഹിതമായ ഒരു കോടി രൂപയും സ്പോൺസർഷിപ്പിലൂടെ സമാഹരിക്കുന്ന 60 ലക്ഷം രൂപയും ഉൾപ്പെടെ പ്രതീക്ഷിത ചെലവിന് തുല്യമായ തുകയുടെ വരവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാറും തടിലോറിയും കൂട്ടിയിടിച്ച് മാർത്താണ്ഡം സ്വദേശിയായ യുവാവ് മരിച്ചു

കോട്ടയം : എംസി റോഡിൽ ചിങ്ങവനം സെമിനാരി പടിയിൽ കാറും തടിലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി മരിച്ചു. ചിങ്ങവനം സെമിനാരി പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി വിജയകുമാർ...

അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിയ 5 പേർ അറസ്റ്റിൽ

കൊച്ചി : പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി പണം കവർച്ച ചെയ്ത 5 പ്രതികള്‍ പിടിയിൽ.പോഞ്ഞാശേരി സ്വദേശികളായ റിൻഷാദ്, സലാം, വലിയകുളം സ്വദേശികളായ ബേസിൽ, സലാഹുദ്ദീൻ, ചേലക്കുളം സ്വദേശി...
- Advertisment -

Most Popular

- Advertisement -