Saturday, April 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്‌കൂട്ടർ ഇടിച്ചു...

സ്‌കൂട്ടർ ഇടിച്ചു മരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ നാലരലക്ഷം രൂപ

ആലപ്പുഴ : ആലപ്പുഴയിൽ സ്‌കൂട്ടർ ഇടിച്ചു മരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ നിന്ന് നാലര ലക്ഷം രൂപ ലഭിച്ചു .രണ്ടായിരത്തിന്റെ 12 നോട്ടുകളും സൗദി റിയാലും ഇക്കൂട്ടത്തിലുണ്ടായിരുന്നു.ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന യാചകനാണ് തിങ്കളാഴ്ച വൈകുന്നേരം വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റത്. ഇയാളെ നാട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അനിൽ കിഷോർ, തൈപ്പറമ്പിൽ, കായംകുളം എന്നാണ് ആശുപത്രിയിൽ നൽകിയ വിലാസം.

ആരോടും പറയാതെ രാത്രിയിൽ ആശുപത്രിയിൽ നിന്ന് നിന്നും ഇറങ്ങിപ്പോയ ഇയാളെ ചൊവ്വാഴ്ച രാവിലെ പ്രദേശത്തെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. നൂറനാട് പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി .പഞ്ചായത്തം​ഗത്തിന്റെ സാന്നിധ്യത്തിൽ സ്റ്റേഷനിൽ വച്ച് സഞ്ചി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത് .അഞ്ച് പ്ലാസ്റ്റിക് ടിന്നുകളിലായി നോട്ട് അടുക്കി സെല്ലോടേപ്പ് ഒട്ടിച്ചാണ് സഞ്ചിയിൽ സൂക്ഷിച്ചിരുന്നത്. ബന്ധുക്കളാരും ഇതുവരെ എത്തിയിട്ടില്ലെന്നും പണം കോടതിക്ക് കൈമാറുമെന്നും പോലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുസ്തക പ്രകാശനം നടന്നു

തിരുവല്ല:  സിയറാ ലിയോണിലെ വജ്ര വ്യാപാരി പുസ്തകത്തിൻ്റെ പ്രകാശനം നടന്നു.  ചലച്ചിത്ര സംവിധായകൻ എം.ബി.പത്മകുമാർ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ്  ഏബ്രഹാം തോമസിന്  നൽകി പ്രകാശനം നിർവ്വഹിച്ചു. കെ. ഭാസ്കരൻ നായർ പെരിങ്ങര എഴുതി...

ബലാത്സംഗ കേസിൽ ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ

ആലപ്പുഴ : ചേർത്തലയിൽ ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ. കടക്കരപ്പള്ളി സ്വദേശി രതീഷിനെയാണ് (41) വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 2021 ജൂലൈ 24...
- Advertisment -

Most Popular

- Advertisement -