Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsറബർ പുകപ്പുരയ്ക്ക്...

റബർ പുകപ്പുരയ്ക്ക് തീപിടിച്ചു : പൊലീസും ഫയർ ഫോഴ്സും എത്തി തീ നിയന്ത്രണ വിധേയമാക്കി

റാന്നി : റാന്നിയിൽ വീട്ടിലെ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു. അഗ്നിശമന സേനയുടേയും പൊലീസിൻ്റെയും സമയോചിത ഇടപെടലിലൂടെ  വൻ ദുരന്തം ഒഴിവായി. മന്ദമരുതി -വെച്ചൂച്ചിറ റോഡിൽ കുന്നം ആനമാടത്തിന് സമീപം തെക്കേൽ സാബുവിൻ്റെ വീട്ടിലെ പുകപ്പുരയിലാണ് തീ പടർന്നത്. ഇന്ന് ഉച്ചയ്ക്ക് 12.45 നായിരുന്നു സംഭവം

ഈ സമയം സാബുവിൻ്റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീടിന് സമീപത്ത് കൂടി പോയവരാണ് പുകപ്പുരയിൽ നിന്ന് ഉയർന്ന തോതിൽ തീ ഉയരുന്നതായി കണ്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചതിനെ തുടർന്ന് അവർ എത്തി തീ നിയന്ത്രണ വിധേയമാക്കി. വെച്ചുച്ചിറ പൊലീസും റാന്നിയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുമാണ് എത്തിയത്. ഒട്ടുപാൽ പൂർണമായും കത്തി നശിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കവിയരങ്ങും പുസ്തക പ്രകാശനവും

അടൂർ: നൂറനാട് ഉണ്മ പബ്ലിക്കേഷൻസിന്റെ 38 - മത് വാർഷിക ആഘോഷത്തിൽ കവിയരങ്ങും പുസ്തക പ്രകാശനവും നടന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യ്തു.20 കവയത്രികളുടെ കവിത സമാഹാരങ്ങൾ പ്രകാശനം ചെയ്തു. നിള...

കോന്നി ഇക്കോടൂറിസം കേന്ദ്രത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു

കോന്നി : കോന്നി ഇക്കോടൂറിസം കേന്ദ്രത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. പൊതുശുചിത്വനിലവാരം, ജൈവ-അജൈവ മാലിന്യ പരിപാലനം, ആവശ്യമായ മാലിന്യ സംസ്‌കരണ ഉപാധികള്‍, പ്ലാസ്റ്റിക് രഹിതപ്രദേശം, വൃത്തിയുള്ള ശുചിമുറികള്‍, ഡിസ്പോസിബിള്‍ വസ്തുക്കളുടെ നിരോധനം...
- Advertisment -

Most Popular

- Advertisement -