ന്യൂഡൽഹി : ഇന്ത്യയ്ക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു .ക്രൂഡ് ഓയിൽ ബാരലിന് മൂന്ന് മുതൽ നാല് ഡോളർ വരെ വിലക്കിഴിവാണ് നൽകുന്നത്. എസ് സി ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം പുറത്തുവന്നത്.റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ 25 ശതമാനം അധിക തീരുവ ചുമത്തിയത്.






