ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അറിയിച്ചു. പുടിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് അറിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും സന്ദർശന തിയതിയുടെ കാര്യത്തിൽ ഏകദേശ ധാരണയായതായും റഷ്യയിൽ സന്ദർശനത്തിന് എത്തിയ ഡോവൽ പറഞ്ഞു. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെച്ചൊല്ലി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് റഷ്യൻ പ്രസിഡന്റിന്റെ സന്ദർശനം.
