Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല വിമാനത്താവള...

ശബരിമല വിമാനത്താവള നിർമാണം:  പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന്  സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

പത്തനംതിട്ട : ശബരിമല വിമാനത്താവള നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് സംസ്ഥാന സർക്കാർ  ഹൈക്കോടതിയെ അറിയിച്ചു.സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം ഹൈക്കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.

ഇനി പുതിയ ഏജൻസി സാമൂഹികാഘാത പഠനം നടത്തുമെന്ന് സർക്കാർ അറിയിച്ചു. ബിലീവേഴ്സ് ചർച്ചിൻ്റെ കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തത്. 441 കൈവശക്കാരുടെ ഉടമസ്ഥതയിലുള്ള 1004 .28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് കഴിഞ്ഞ വർഷം സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.

എന്നാൽ സാമൂഹികാഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിച്ചതിലും ചട്ടവിരുദ്ധമായ പ്രവൃത്തികൾ നടന്നു വെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. സർക്കാരിൻ്റെ കീഴിലുള്ള ഏജൻസി സാമൂഹികാഘാത പഠനം നടത്തിയത് കേന്ദ്ര- സംസ്ഥാന ചട്ടങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാർ ചൂണ്ടികാട്ടിയിരുന്നു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആഘോഷമായി അതിരമ്പുഴ ജംഗ്ഷൻ നവീകരണം ഉദ്ഘാടനം

കോട്ടയം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മുപ്പതിനായിരം കിലോമീറ്റർ റോഡിൽ 50 ശതമാനവും ബി എം ബി സി നിലവാരത്തിലാക്കിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. നവീകരിച്ച അതിരമ്പുഴ...

അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രം: പറശ്ശിനിക്കടവ് മുത്തപ്പൻ്റെ വെള്ളാട്ടം നടന്നു

തിരുവല്ല: ഭക്തിയുടെ നിറവിൽ 40-ാമത് അഖില ഭാരത ശ്രീമദ്ഭാഗവത സത്രത്തിനു മുന്നോടിയായി  പറശ്ശിനിക്കടവ് മുത്തപ്പൻ്റെ വെള്ളാട്ടം നടന്നു. കാവുംഭാഗം ആനന്ദേശ്വരം ശിവ ക്ഷേത്രത്തിൽ ഒരുക്കിയ സത്ര വേദിയിൽ ക്ഷേത്രമേൽശാന്തി അഡ്വ. റ്റി.കെ ശ്രീധരൻ നമ്പൂതിരി...
- Advertisment -

Most Popular

- Advertisement -