Tuesday, March 31, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ഉത്സവം...

ശബരിമല ഉത്സവം പള്ളിവേട്ട ഇന്ന്: ആറാട്ട് നാളെ

പത്തനംതിട്ട: ശബരിമല തിരുവുത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഒന്‍പതാം ഉത്സവ ദിനമായ ഇന്ന് നടക്കും. അത്താഴപൂജയ്‌ക്കു ശേഷം നടക്കുന്ന ശ്രീഭൂതബലി എഴുന്നള്ളത്തും വിളക്കിനെഴുന്നള്ളിപ്പും പൂര്‍ത്തിയാക്കിയ ശേഷമാണ്  പള്ളിവേട്ടയ്‌ക്ക് പുറപ്പെടുന്നത്.

വെളിനെല്ലൂര്‍ മണികണ്ഠന്‍ എന്ന ആനയാണ് തിടമ്പേറ്റുന്നത്. പള്ളിവേട്ടയ്‌ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്. രാത്രി 10നു സന്നിധാനത്ത് എത്തിയ ശേഷം ഹരിവരാസനം. ഇന്ന് തിടപ്പള്ളിയോടു ചേര്‍ന്നുള്ള മണ്ഡപത്തിലാണ് ഭഗവാന്റെ പള്ളിയുറക്കം.

ബുധനാഴ്ചയാണ് ആറാട്ട്. രാവിലെ ഒന്‍പതിനു സന്നിധാനത്തു നിന്നു പമ്പയിലേക്ക് ആറാട്ടിനായി ആനപ്പുറത്ത് എഴുന്നള്ളിപ്പ് പുറപ്പെടും. 10.30നും 11.30നും ഇടയിലാണ് പമ്പാനദിയില്‍ പ്രത്യേകം തയ്യാറാക്കിയ കടവില്‍ ആറാട്ട്. ആറാട്ടിനു ശേഷം പമ്പാ ഗണപതി ക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലില്‍ ഭഗവാനെ എഴുന്നള്ളിച്ചിരുത്തും. ഇവിടെ ഭക്തര്‍ക്ക് പറയിടാനുള്ള സൗകര്യമുണ്ടാകും.

ഉച്ചയ്ക്ക് ശേഷം 3.30ഓടെ നീലിമലപ്പാത വഴി സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളിപ്പ് തുടങ്ങും. വൈകീട്ട് ഏഴ് മണിയോടെ സന്നിധാനത്തെത്തും. തുടര്‍ന്നു കൊടിയിറക്കം നടക്കും. രാത്രി 10നു നട അടയ്‌ക്കും. ആറാട്ട് ദിനമായ ബുധനാഴ്ച രാവിലെ 8 മണിക്കു ശേഷം പടി ചവിട്ടാന്‍ അനുവദിക്കില്ല. രാത്രി ഏഴിനു ശേഷമായിരിക്കും ദര്‍ശനം ഉണ്ടാകുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 29-01-2025 Fifty Fifty FF-127

1st Prize Rs.1,00,00,000/- FD 378982 (KOZHIKKODE) Consolation Prize Rs.8,000/- FA 378982 FB 378982 FC 378982 FE 378982 FF 378982 FG 378982 FH 378982 FJ 378982 FK 378982...

വിലക്കുറവുമായി കണ്‍സ്യൂമര്‍ ഫെഡ് സ്‌കൂള്‍ വിപണി സ്റ്റാള്‍

പത്തനംതിട്ട : സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ സ്‌കൂള്‍ വിപണി സ്റ്റാള്‍ ജനശ്രദ്ധ നേടി.സ്‌കൂള്‍ തുറക്കാറായതോടെ കുട്ടികള്‍ക്ക് ആവശ്യമുളള പഠനോപകരണങ്ങള്‍...
- Advertisment -

Most Popular

- Advertisement -