കൊച്ചി : ശബരിമല സ്വർണ്ണപാളി കേസില്‍ വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സ്വര്‍ണപാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലന്‍സ് എസ്.പി. അന്വേഷിക്കും.മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ ഉണ്ടായിരുന്നു, തിരികെ കൊണ്ട് വന്നപ്പോൾ 4 കിലോ കുറവ് മെഹസറിൽ ഉണ്ട്. ഭാരക്കുറവ് കണ്ടെത്തിയിട്ടും ദേവസ്വം ബോര്‍ഡ് എന്തുകൊണ്ട് ഇക്കാര്യം അന്വേഷിച്ചില്ല എന്ന കോടതി ചോദിച്ചു .കേസുമായി ബന്ധപ്പട്ട് മുഴുവന്‍ രേഖകളും ദേവസ്വം ബെഞ്ച് പരിശോധിച്ചതിനുശേഷമാണ് ഇക്കാര്യം ദേവസ്വം വിജിലന്‍സ് അന്വേഷിക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്.






