തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ശുപാർശ ചെയ്‌തു .കേസിന് വിദേശ ബന്ധമുള്ളതിനാൽ യഥാർത്ഥ വസ്തുകൾ പുറത്തുവരണമെങ്കിൽ ദേശീയ ഏജൻസിയുടെ അന്വേഷണം വേണം.കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇഡി അന്വേഷിക്കണമെന്നും ഐബി ആവശ്യപ്പെട്ടിട്ടുണ്ട്.ഡയറക്ടർ ജനറൽ ഓഫ് ഇന്റലിജൻസിനാണ് റിപ്പോർട്ട് നൽകിയത്.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് ഹൈക്കോടതി പ്രകടിപ്പിച്ച ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഐബി പ്രാഥമിക വിവരശേഖരണം നടത്തിയത്.ഐബിയുടെ ശുപാർശ സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറും.






