Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വര്‍ണക്കൊള്ള...

ശബരിമല സ്വര്‍ണക്കൊള്ള : ഞെട്ടിക്കുന്ന വിവരങ്ങളാണ് കോടതിയിലൂടെ പുറത്തുവന്നത് –  വിഡി സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കോടതിയിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റേത് രാഷ്ട്രീയ നിയമനമായിരുന്നുവെന്നും വാസു പ്രതിയാകുന്നത്തോടെ മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണമെന്നും സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നടക്കുന്നതിന് സമാനമായ കുറ്റകൃത്യമാണ് ശബരിമലയില്‍ നടന്നത്. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതി ആവര്‍ത്തിച്ചത്. ആരോപണ മുനയിലുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമുണ്ടെന്നും സതീശന്‍ ആരോപിച്ചു.

കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന ദേവസ്വം മന്ത്രി വിഎന്‍ വാസവന്റെ നിലപാട് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേതിന് സമാനമാണെന്നും സതീശന്‍ പറഞ്ഞു. പോക്കറ്റടിച്ച പേഴ്സ് കീശയിലുള്ളപ്പോള്‍ ആ ആള്‍ തന്റെ പോക്കറ്റടിച്ചുവെന്ന് പറയുന്നപോലെയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവിൽ ആയില്യം പൂജ മഹോത്സവത്തിന് നാളെ തിരിതെളിയും

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവത്തിന് നാളെ തിരിതെളിയും.  രാവിലെ വിശേഷങ്ങൾ പൂജകൾക്ക് പുറമേ  തിരുസ്വരൂപം എഴുന്നള്ളത്ത്, മഞ്ഞളാട്ടം,  നടക്കും. രണ്ടാം  ദിവസമായ 15 ന് രാവിലെ...

തായ്‌വാനില്‍ ശക്തമായ ഭൂചലനം:സുനാമി മുന്നറിയിപ്പ്

ന്യൂഡൽഹി : തയ്‌വാൻ തലസ്ഥാനമായ തായ്പേയിയിൽ7.4 തീവ്രതയോടെ ശക്തമായ ഭൂചലനം.നിരവധി കെട്ടിടങ്ങൾ തകർന്നു . തകർന്ന കെട്ടിടങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായിയാണ് റിപ്പോർട്ടുകൾ .ജാപ്പനീസ് പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയായിരുന്നു ഭൂചലനം...
- Advertisment -

Most Popular

- Advertisement -