Thursday, March 5, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വര്‍ണക്കൊള്ള...

ശബരിമല സ്വര്‍ണക്കൊള്ള : ജയറാമിന് ഇഡി സമന്‍സ്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്. വരുന്ന ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം. പോറ്റിയുമായുള്ള ബന്ധത്തില്‍ ഇഡി വ്യക്തത തേടും. കേസുമായി ബന്ധപ്പെട്ട് ജയറാമിനെ നേരത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ജയറാമും ഉണ്ണികൃഷ്ണന്‍ പോറ്റിയും ചേര്‍ന്ന് പൂജ നടത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നടപടി.

ക്ഷേത്രത്തിലെ ദ്വരപാലക ശില്‍പങ്ങള്‍ ജയറാമിന്റെ വീട്ടില്‍ എത്തിക്കുകയും അവിടെ വച്ച് പൂജ നടത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പൂജ നടത്തില്‍ വീട്ടില്‍ ഐശ്വര്യം വരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പൂജ നടത്തിയതെന്നുമായിരുന്നു ജയറാം പറഞ്ഞത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടോ, തട്ടിപ്പോ സംബന്ധിച്ച് അറിയില്ല. എല്ലാവര്‍ഷവും ശബരിമലയില്‍ പോകാറുണ്ട്. അവിടെ വെച്ചാണ് പോറ്റിയെ പരിചയപ്പെടുന്നതെന്നുമായിരുന്നു ജയറാം എസ്‌ഐടിക്ക് നല്‍കിയ വിശദീകരണം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂർ ശ്രീമഹാദേവക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം സെപ്റ്റംബർ 6 ന്

തിരുവല്ല : ചരിത്രപ്രസിദ്ധമായ കുറ്റൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം സെപ്റ്റംബർ 6 ന് നടത്തും. ക്ഷേത്ര തന്ത്രി  കണ്ഠരര് മോഹനരുടെയും ക്ഷേത്ര മേൽശാന്തി പ്രസാദ് നമ്പൂതിരിയുടെയും സാന്നിധ്യത്തിൽ പ്രസിദ്ധ ജ്യോതിഷി ജ്യോതിശ്രീ...

ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു

കാസർഗോഡ് :മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു.തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54), ശരത് (23). സൗരവ് (15) എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ട ആളെയും കൊണ്ട് മം​ഗലാപുരത്തേക്ക്...
- Advertisment -

Most Popular

- Advertisement -