Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല മണ്ഡലപൂജ...

ശബരിമല മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍

ശബരിമല : ഈ വര്‍ഷത്തെ മണ്ഡലപൂജയുടെ മുഹൂര്‍ത്തം 27 ന് രാവിലെ 10.10 നും 11.30 നും ഇടയിലായിരിക്കുമെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. പൂജയോടനുബന്ധിച്ചുള്ള ദീപാരാധന 11.30 ന് പൂര്‍ത്തിയാകും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര 23 രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.

ഡിസംബര്‍ 26ന് വൈകിട്ട് ദീപാരാധനയ്ക്കു മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജയും നടക്കും. തുടര്‍ന്ന് 27 ന് രാത്രി 11 ന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകിട്ട് 5 ന് നട വീണ്ടും തുറക്കുമെന്നും തന്ത്രി പറഞ്ഞു.

തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. ഡിസംബര്‍ 23 ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തില്‍ തങ്ക അങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരമുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്ത് കാവ് പൊങ്കാല : ക്രമീകരണങ്ങള്‍ വിലയിരുത്തി

പത്തനംതിട്ട : ചക്കുളത്ത്കാവില്‍ ഡിസംബര്‍ 13ന് നടത്തുന്ന പൊങ്കാലയ്ക്കുള്ള തയ്യാറെടുപ്പ് സംബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതില്‍ ചേമ്പറില്‍ ചേര്‍ന്ന ക്ഷേത്രഭരണസമിതി അംഗങ്ങളുടെ യോഗം ചര്‍ച്ച ചെയ്തു. 11 മുതല്‍ തിരുവല്ലയിലും പരിസരത്തും സുരക്ഷ...

പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍  പുതുതായി അനുവദിച്ച എസി സ്ലീപ്പര്‍ വോള്‍വോ ബസുകളുടെ ഫ്‌ലാഗ് ഓഫ്

പത്തനംതിട്ട: കെഎസ്ആര്‍ടിസിയുടെ പുതിയ കാലത്തിന് തുടക്കമായെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍  പുതുതായി അനുവദിച്ച എസി സ്ലീപ്പര്‍ വോള്‍വോ ബസുകളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് ഗുണകരമാകുന്ന...
- Advertisment -

Most Popular

- Advertisement -