Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല നട...

ശബരിമല നട നാളെ  അടയ്ക്കും.

പത്തനംതിട്ട: ഇടവമാസ പൂജ,  ശബരിമല പ്രതിഷ്ഠാദിനം എന്നിവയ്ക്കായി തുറന്ന ശബരിമല ക്ഷേത്ര നട പൂജകൾ പൂർത്തിയാക്കി നാളെ  അടയ്ക്കും. ശബരിമല പ്രതിഷ്ഠാദിനമായ ഞായറാഴ്ച സന്നിധാനത്ത് തന്ത്രി കണ്ഠ‌ര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ആയിരത്തിയൊന്ന്  കലശാഭിഷേകം നടക്കും. നാളെ  രാത്രി 10 ന്  ഇടവമാസ പൂജാ ചടങ്ങുകൾ പൂർത്തിയാക്കി അയ്യപ്പക്ഷേത്രനട അടയ്ക്കും. ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് ഒരു മണിക്കൂർ നീണ്ട ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മഴ മുന്നറിയിപ്പ് കാരണം തീർഥാടകരുടെ എണ്ണത്തിൽ  കുറവ് വന്നിട്ടുണ്ട്.

റെഡ് അലാർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ മലയോരമേഖലകളിൽ രാത്രിയാത്രക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും നിലവിൽ ശബരിമല തീർഥാടകർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂരിൽ ലോറിയിൽ കൊണ്ടുപോയ ചൂളക്കമ്പ് വടം പൊട്ടി വീണു

തിരുവല്ല: എം സി റോഡിലെ കുറ്റൂരിൽ ലോറിയിൽ കൊണ്ടുപോയ ചൂളക്കമ്പ് വടം പൊട്ടി  വീണു. ആർക്കും പരുക്കില്ല. കുറ്റൂർ തോണ്ടറപാലത്തിൽ  ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടമെന്ന് പ്രദേശവാസികൾ പറഞ്ഞു.        തമിഴ്നാട്ടിൽ നിന്നും...

ചുമതലയേറ്റു

തിരുവനന്തപുരം: സപ്ലൈകോ  മാനേജിംഗ് ഡയറക്ടറായി  അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. തിരുവനന്തപുരം സബ് കലക്ടർ,  എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ അശ്വതി ശ്രീനിവാസ് 2020 ബാച്ച് ഐഎഎസ്...
- Advertisment -

Most Popular

- Advertisement -