Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല അവലോകനം...

ശബരിമല അവലോകനം നടത്തി

പത്തനംതിട്ട : ശബരിമല ഒരുക്കങ്ങളുടെ അവലോകനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നേതൃത്വം നല്‍കി. സുരക്ഷയ്ക്കായി 13000 ത്തിലധികം പൊലിസുകാരെ നിയോഗിക്കും. പൊലിസ് ടോള്‍ ഫ്രീ നമ്പര്‍ 14432. പമ്പയുള്‍പ്പെടെ കുളിക്കടവുകളില്‍ ആറുഭാഷകളിലായി സുരക്ഷാബോര്‍ഡുകള്‍ സ്ഥാപിക്കും. പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളില്‍ സുരക്ഷാ ക്യാമറ, ഉച്ചഭാഷിണി മുന്നറിയിപ്പ് സംവിധാനം ഉറപ്പാക്കും.

റോഡുകളില്‍ അനധികൃത പാര്‍ക്കിങ്ങും തടികള്‍ മുറിച്ചിടുന്നതും നിരോധിച്ചു. പമ്പയിലും സന്നിധാനത്തും ഓരോ മണിക്കൂര്‍ ഇടവിട്ട് കുടിവെള്ള പരിശോധനയുണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രി സേവനം നിലയ്ക്കലും പമ്പയിലുമുണ്ടാകും. ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കും. കൃത്യമായ അളവ് തൂക്ക പരിശോധനയുണ്ടാകും. എക്‌സൈസ് കണ്‍ട്രോള്‍ റൂം അടൂരും കോന്നിയിലും പ്രവര്‍ത്തിക്കും. 450 ഓളം ബസുകള്‍ കെഎസ്ആര്‍ടിസി നിരത്തിലിറക്കും. 241 ബസുകള്‍ നിലയ്ക്കല്‍- പമ്പ സര്‍വീസ് നടത്തും. പമ്പയില്‍ തുണി ഒഴുക്കുന്ന വിശ്വാസത്തിന്റെ ഭാഗമല്ല എന്ന അവബോധം നല്‍കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.

ശബരിമല എഡിഎം അരുണ്‍ എസ് നായര്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ജില്ലാ പൊലിസ് മേധാവി വി. ജി. വിനോദ് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 23

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ (മാര്‍ച്ച് 23). തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി വരെ ബന്ധപ്പെട്ട വരണാധികാരിയുടെയും ഉപവരണാധികാരിയുടെയും മുമ്പാകെ പത്രിക സമര്‍പ്പിക്കാം. (ചൊവ്വാഴ്ച (24) നാമനിര്‍ദ്ദേശപത്രികകളുടെ...

ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വിൽക്കാൻ പാടില്ല ; ആരോഗ്യവകുപ്പ്

തിരുവനന്തപുരം : തമിഴ്നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന Sresan ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതിനുള്ള നടപടികൾ തമിഴ്നാട് ഡ്രഗ്സ് കൺട്രോളർ എടുത്തിട്ടുള്ള സാഹചര്യത്തിൽ ആ കമ്പനിയുടെ എല്ലാ മരുന്നുകളും കേരളത്തിൽ വിതരണം...
- Advertisment -

Most Popular

- Advertisement -