Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsതീർഥാടനത്തിന് സമാപനം...

തീർഥാടനത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്ര നട അടച്ചു   

ശബരിമല : ശബരിമല ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രനട അടച്ചു. പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം രാവിലെ 6:45 നാണ് നട അടച്ചത്.

രാവിലെ അഞ്ചിന് നട തുറന്നു. കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം നടത്തി. തുടർന്ന് തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് വന്ന പാതയിലൂടെ തിരുവാഭരണ പേടകുമായി മടങ്ങിയത്. ജനുവരി 23 ന്  പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും.

മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ച് താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് നൽകി.

പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങ് നടത്തി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജുവിന്റെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ എസ് ശ്രീനിവാസന് രാജപ്രതിനിധി കൈമാറി.  മാസപൂജ ചെലവുകള്‍ക്കുള്ള പണക്കിഴിയും നൽകി. രാജപ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് യാത്രയായതോടെ മറ്റൊരു തീര്‍ഥാടന കാലത്തിന് സമാപനമായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാലഘട്ടത്തിൻ്റെ പ്രതിസന്ധികളോട് ക്രിയാത്മകമായി ഇടപെടുന്നതിന് ഓരോ വ്യക്തിക്കും കഴിയണം :ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമാസ് മെത്രാപ്പോലീത്താ

തിരുവല്ല : കാലഘട്ടത്തിന്റെ പ്രതിസന്ധികളോട് ക്രിയാത്മമായി ഇടപെടുന്നതിന് ഓരോ വ്യക്തിക്കും കഴിയണമെന്നും, ചുറ്റുമുള്ള സമസൃഷ്ടികളുടെ പ്രയാസത്തിൽ ആശ്വാസമായി ഇടപെടൽ നടത്തുമ്പോഴാണ് മനുഷ്യൻ യഥാർത്ഥ സാമൂഹ്യജീവിയായി മാറുന്നതെന്നും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റോമോസ് മെത്രാപ്പോലീത്താ....

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസില്‍ അതിജീവിത കോടതിയിൽ മൊഴി നൽകി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ അതിജീവിത നെടുമങ്ങാട് കോടതിയില്‍ രഹസ്യമൊഴി നൽകി .ബെംഗളൂരുവില്‍ താമസിക്കുന്ന അവിവാഹിതയായ 23 വയസ്സുകാരിയാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി. വിവാഹവാഗ്‌ദാനം നൽകി...
- Advertisment -

Most Popular

- Advertisement -