ശബരിമല: ഓണം പൂജകളും മൂന്നു ദിവസത്തെ ഓണസദ്യയും പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട ഇന്ന് രാത്രിയിൽ അടയ്ക്കും. പൊലീസിന്റെ വകയായിരുന്നു ഇന്നലത്തെ ഓണസദ്യ. അയ്യചിത്രത്തിനു മുൻപിൽ ഇലയിട്ട് എല്ലാ വിഭവങ്ങളും ആദ്യം ഭഗവാനു വിളമ്പി. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി അരുൺ കു
മാർ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഇന്ന് വൈകിട്ട് 4 ന് നട തുറക്കും. 6 ന് പടിപൂജ, 6.30 ന് ദീപാരാധന, 7.30 ന് അത്താഴ പൂജ, 8.20 ന് ഹരിവരാസനം പാടി 8.30 ന് നട അടയ്ക്കും. ചന്ദ്രഗ്രഹണം ആയതിനാലാണ് ഇന്ന് നേരത്തെ നട അടയ്ക്കുന്നത്. കന്നിമാസ പൂജകൾക്കായി 16ന് വൈകിട്ട് നട തുറക്കും.