Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല നട...

ശബരിമല നട നാളെ തുറക്കും

ശബരിമല: ശബരിമല പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട്  5-ന്  തന്ത്രി   കണ്ഠര്  രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്നു  ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ  ആഴിയിൽ അഗ്നി  പകരും.

ജൂൺ അഞ്ചിന് (ഇടവ മാസത്തിലെ  അത്തം നക്ഷത്രം) ആണ് പ്രതിഷ്ഠാ ദിനം.  പ്രതിഷ്ഠാ ദിനത്തിൽ രാവിലെ അഞ്ചിന് നട തുറക്കും. പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി ജൂൺ 5 ന് രാത്രി 10 മണിക്ക്  ഹരിവരാസനം പാടി നട അടയ്ക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാളികാവിൽ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന ഇടഞ്ഞ് പാപ്പാനെ ആക്രമിച്ചു

മലപ്പുറം : കാളികാവിൽ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. മുത്തങ്ങയിൽ നിന്നെത്തിച്ച കുഞ്ചു എന്ന കുങ്കിയാനയാണ് പാപ്പാൻ ചന്തുവിനെ എടുത്തെറിഞ്ഞത്.കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30-ഓടെയായിരുന്നു...

ശാസ്ത്രബുദ്ധിയിൽ അധിഷ്ഠിതമാണ് ഭാഗവതം: സി എ ഹരിശങ്കർ

ആലപ്പുഴ: ശാസ്ത്രബുദ്ധിയിൽ അധിഷ്ഠിതമാണ് ഭാഗവതം അതിനെ സങ്കീർണമാക്കുകയല്ല ആചാര്യൻമാർ ചെയ്യേണ്ടതെന്ന് സി എ ഹരിശങ്കർ റാന്നി അഭിപ്രായപ്പെട്ടു. കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിലെ അഖിലഭാരത ഭാഗവത മഹാസത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. ഭാഗവതത്തിന് നിരവധി വ്യാഖ്യാനങ്ങൾ...
- Advertisment -

Most Popular

- Advertisement -