ശബരിമല: ചിങ്ങമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ശനിയാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് തിരിതെളിയിക്കും. തന്ത്രിയായി ചുമതല ഏൽക്കുന്ന കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യമുണ്ടാകും.
ചിങ്ങപ്പുലരിയിൽ ലക്ഷാർച്ചനയും തുടർന്നുളള ദിവസങ്ങളിൽ ഉദയാസ്തമന പൂജ, പടി പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, എന്നിവ ഉണ്ടാകും. 21-ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഓണം പൂജകൾക്കായി സെപ്റ്റംബർ 3 -ന് നട വീണ്ടും തുറക്കും.