ശബരിമല : ഉത്സവത്തിനും വിഷുപൂജകള്‍ക്കുമായി ശബരിമല നട നാളെ വൈകീട്ട് അഞ്ചിന് തുറക്കും. ഏപ്രിൽ രണ്ട് ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും കാര്‍മികത്വത്തിൽ ഉത്സവത്തിന് കൊടിയേറും.10-ന് പള്ളിവേട്ട ,11-ന് രാവിലെ 11 മണിക്ക് ആറാട്ട്.ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തുമ്പോള്‍ ഉത്സവം കൊടിയിറങ്ങും.
12-ന് വിഷു ആഘോഷത്തിനും മേടമാസ പൂജയ്‌ക്കുമായി നട തുറക്കും. 14-ന് പുലര്‍ച്ചെ മൂന്നിന് വിഷുക്കണി ദര്‍ശനം. 18-ന് രാത്രി 10-ന് നട അടയ്‌ക്കും.