പത്തനംതിട്ട : കർക്കടകമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 ന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ആഴിയിൽ അഗ്നി പകരുന്നതോടെ ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കും. ഇന്ന് പൂജകളൊന്നുമില്ല.
നാളെ രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. എല്ലാ ദിവസവും പതിനെട്ടാം പടിപൂജ ഉണ്ടായിരിക്കും. കർക്കടകമാസ് പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും. നിറപുത്തരിക്കായി 29ന് ശബരിമല നട തുറക്കും. 30നാണ് നിറപുത്തരി പൂജ.