Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ചൊവ്വാഴ്ച്ച...

ശബരിമലയിൽ ചൊവ്വാഴ്ച്ച മുതൽ ഭക്തർക്ക് സദ്യ വിളമ്പും : കെ ജയകുമാർ

ശബരിമല : അന്നദാനത്തിന്റെ ഭാഗമായി ശബരിമലയിൽ ചൊവ്വാഴ്ച്ച (ഡിസംബർ 2) മുതൽ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.

ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ച 12 മുതൽ 3 വരെയാണ് സദ്യ വിളമ്പുക. സ്റ്റീൽ പ്ളേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുക. നിലവിൽ 4000 ത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തിൽ പങ്കെടുക്കുന്നത്. സദ്യ നടപ്പാക്കി തുടങ്ങിയാൽ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

“പുതിയ ഒരു സമീപനത്തിന്റ ഭാഗമായാണ് ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുന്നത്. ശബരിമലയിൽ എത്തുന്ന ഓരോ ഭക്തനെയും ഞങ്ങൾ പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഈ സമീപനം ശബരിമല യുടെ മറ്റ് എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്,” കെ ജയകുമാർ വിശദീകരിച്ചു.

സദ്യക്കുള്ള പായസം ഓരോ ദിവസവും മാറി മാറി നൽകും.മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച്ച ആകുമ്പോൾ തീർത്ഥാടനം സുഗമമായ നിലയിൽ പുരോഗമിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കലാശക്കൊട്ട്: പത്തനംതിട്ട നഗരത്തിൽ ഗതാഗതനിയന്ത്രണം

പത്തനംതിട്ട:ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപചരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മൂന്നര മുതൽ പത്തനംതിട്ട നഗരത്തിൽ ഗതാഗതനിയന്ത്രണം. കോന്നി ഭാഗത്തു നിന്നും പത്തനംതിട്ടക്ക് വരുന്ന കെഎസ്ആർടിസി ബസ്സുകൾ മൈലപ്ര വഴി പത്തനംതിട്ട ഡിപ്പോയിൽ പ്രവേശിക്കണം. കോന്നി ഭാഗത്തു...

പമ്പാനദിയിൽ ഓയിൽ കലർന്ന വെള്ളം : തീര നിവാസികൾ ആശങ്കയിൽ

പത്തനംതിട്ട : പമ്പാനദിയിൽ റാന്നി മേഖലയിൽ രാവിലെ മുതൽ ഓയിൽ കലർന്ന വെള്ളം ഒഴുകുന്നു. രാവിലെ കുളിക്കുവാനും വസ്ത്രം കഴുകുവാനും നദിയില്‍ എത്തിയവരും തീരത്തു താമസിക്കുന്നവരും ഇതോടെ ആശങ്കയിലായി. വിവരം അറിഞ്ഞ് റാന്നി, കോയിപ്രം...
- Advertisment -

Most Popular

- Advertisement -